കേരളം ദുബായ്

കണ്ണൂർ സ്വദേശിയെ ദുബായിലെ റൂമിൽ മരിച്ചനിലയിൽ കണ്ടെത്തി

ദുബായ് ദെയ്‌റയിലെ മുറിയിൽ  പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി.

ദെയ്‌റ സൂക്കിൽ ഗോൾഡ് ജ്വല്ലറി വർക്ക് ഷോപ്പ് നടത്തുന്ന കണ്ണൂർ സ്വദേശിയായ ഷാജി ആലത്തും കണ്ടിയിലിനെ (40) ആണ് കഴിഞ്ഞ ഞായറാഴ്ച  മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് -19 അനുബന്ധ നിയന്ത്രണങ്ങൾ കാരണം  കട അടച്ചതിനുശേഷം ഇയാൾ സാമ്പത്തിക പ്രതിസന്ധിയിലായതായി കരുതപ്പെടുന്നു. ഷാജിക്ക് ഭാര്യയും ഏഴ്, രണ്ട് വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളുമുണ്ട്

ഫോൺ കോളുകളോട് പ്രതികരിക്കാത്തതിനെത്തുടർന്ന് മുറിയിൽ ചെന്നപ്പോൾ മുറി അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്നും പിന്നീട് റൂമിൽ ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നും ദുബായിൽ ജോലി ചെയ്യുന്ന സഹോദരൻ ഷൈജു പറഞ്ഞു. ഷാജിക്ക് ചില സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും അതിന്റെ വിഷാദത്തിലായിരുന്നെന്നും ഷൈജു പറയുന്നു.

പോലീസ് കേസ് അവസാനിപ്പിച്ചതായും മൃതദേഹം വെള്ളിയാഴ്ച കേരളത്തിലേക്ക് അയക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

error: Content is protected !!