ഷാർജ

ഷാർജയുടെ ചരിത്രം വിളിച്ചോതുന്ന ഇ​സ്​​ലാ​മി​ക് ഗാ​ര്‍​ഡ​ന്‍ തു​റ​ന്നു

ഷാ​ര്‍​ജ​യു​ടെ ച​രി​ത്ര​- സാം​സ്കാ​രി​ക ത​നി​മ​ വി​ള​ക്കി​ച്ചേ​ര്‍​ത്ത് ദൈ​ദ് റോ​ഡി​ലെ യൂ​നി​വേ​ഴ്‌​സി​റ്റി സി​റ്റി​ക്ക​ടു​ത്ത് ഇ​സ്​​ലാ​മി​ക് ഗാ​ര്‍​ഡ​ന്‍ തു​റ​ന്നു. യൂ​നി​വേ​ഴ്‌​സി​റ്റി സി​റ്റി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഖാ​ലി​ദ് ബി​ന്‍ ബ​ട്ടി അ​ല്‍ ഹ​ജ്​​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഷാ​ര്‍​ജ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍​ജി​നീ​യ​ര്‍ അ​ലി ബി​ന്‍ ഷ​ഹീ​ന്‍ അ​ല്‍ സു​വൈ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​ക മു​സ്​​ലിം പ​ണ്ഡി​ത​ന്മാ​രു​ടെ അ​ട​യാ​ള​ങ്ങ​ളും വി​വ​ര​ങ്ങ​ളും ഇ​സ്​​ലാ​മി​ക ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും ഉ​ള്‍​ക്കൊ​ള്ളു​ന്ന പൊ​തു​പാ​ര്‍​ക്ക് നി​ര്‍​മി​ക്കാ​നും ഏ​റ്റ​വും അ​നു​യോ​ജ്യ​വും ല​ളി​ത​വു​മാ​യ രീ​തി​യി​ല്‍ പൊ​തു​സ​മ​ക്ഷം സ​മ​ര്‍​പ്പി​ക്കാ​നും സു​പ്രീം കൗ​ണ്‍​സി​ല്‍ അം​ഗ​വും ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ.​സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ള്‍ ലോ​ക​ത്തി​നു ന​ല്‍​കി​യ മ​ഹ​ത്താ​യ പ​റു​ദീ​സ​യാ​ണ് ഈ ​ഉ​ദ്യാ​നം. കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​മ​യം ചെ​ല​വ​ഴി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.ര​ണ്ട് ഔ​ട്ട്‌​ഡോ​ര്‍ ക​ളി​സ്ഥ​ല​ങ്ങ​ളും 400 ച​തു​ര​ശ്ര മീ​റ്റ​ര്‍ മ​ണ​ല്‍​ത​റ​യോ​ടു​കൂ​ടി​യ ഉ​ദ്യാ​ന​വും ഇ​വി​ടെ​യു​ണ്ട്. 1400 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ര്‍​ണ​വും റ​ബ​റൈ​സ്ഡ് ന​ട​പ്പാ​ത​യോ​ടു​കൂ​ടി​യ പാ​ര്‍​ക്കും സ​ന്ദ​ര്‍​ശി​ക്കാം.

error: Content is protected !!