ആരോഗ്യം കേരളം

കേരളത്തിൽ ഇന്ന് 1,212 കോവിഡ് കേസുകൾ / 880 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന 880 പേര്‍ രോഗമുക്തി നേടി. ഇന്ന് 5 മരണമാണ് സ്ഥിരീകരിച്ചത്. 1068 സമ്പര്‍ക്കത്തിലൂടെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 51 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 64 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 266, മലപ്പുറം 261, കോഴിക്കോട് 93, കാസര്‍കോട് 68, ആലപ്പുഴ 118, പാലക്കാട് 81, എറണാകുളം 121, തൃശ്ശൂര്‍ 19, കണ്ണൂര്‍ 31, കൊല്ലം 5, കോട്ടയം 76, പത്തനംതിട്ട 19, വയനാട് 12, ഇടുക്കി 42

 

 

error: Content is protected !!