ആരോഗ്യം കേരളം

കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ

കേരളത്തിൽ ഇന്ന് 1420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1715 പേര്‍ക്ക് രോഗമുക്തി നേടി. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്.

കോവിഡ് മൂലം നാലു മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂര്‍ ചെല്ലപ്പന്‍(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്‍(84) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 108 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 92പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് 485 പേർക്ക് രോഗം ബാധിച്ചു. അതിൽ 435 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 33 ആരോഗ്യപ്രവർത്തകർക്കും രോഗം. ഇന്ന് 787 പേർക്ക് ഇവിടെ രോഗം ഭേദമായി.

കാലവർഷക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. ഇടുക്കി രാജമലയിലെ സംഭവത്തിൽ 26 പേർ മരിച്ചു. വെള്ളിയാഴ്ച 15ഉം ശനിയാഴ്ച 11 മൃതദേഹങ്ങളും കണ്ടെടുത്തു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടില്ല. കരിപ്പൂരിലെ വിമാനദുരന്തത്തിൽ 18 പേർ മരിച്ചു. ഇപ്പോള്‍ ഒരേ സമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് അഭിമുഖീകരിക്കുന്നത്.

തിരുവനന്തപുരം – 485, കോഴിക്കോട്-173, ആലപ്പുഴ-169, മലപ്പുറം-114, എറണാകുളം-101,കാസര്‍കോട്-73, തൃശ്ശൂര്‍-64 കണ്ണൂര്‍-57, കൊല്ലം-41, ഇടുക്കി-41, പാലക്കാട്-39, പത്തനംതിട്ട-38, കോട്ടയം-15 വയനാട്-10 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

error: Content is protected !!