ഇന്ത്യ

ഐഎഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന് ഒരു കോടി മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി

ഐഎസ്‌ആര്‍ഒ ചാരക്കേസ് നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ ഭീമമായ തുക നഷ്ടപരിഹാരം നല്‍കി. ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് നഷ്ടപരിഹാരം നൽകിയത്.മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണു നഷ്ടപരിഹാരം നിശ്ചയിച്ചത്.. പൊലീസ് ഫണ്ടിൽ നിന്നും പണം നൽകാനാണ് ആഭ്യന്തരസെക്രട്ടറിയുടെ ഉത്തരവ്.
തിരുവനന്തപുരം സബ് കോടതിയില്‍ നമ്പി നാരായണന്‍ നല്‍കിയ കേസിലെ ഒത്തുതീര്‍പ്പുവ്യവസ്ഥ പ്രകാരമാണു തുക നല്‍കിയത്. നേരത്തെ സുപ്രീം കോടതി നിര്‍ദേശപ്രകാരം 50 ലക്ഷവും മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരം 10 ലക്ഷവും നല്‍കിയിരുന്നു.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പിനാരായണൻ നൽകിയിരുന്ന ഹർജി നേരത്തെ പിൻവലിച്ചിരുന്നു.

error: Content is protected !!