ഇന്ത്യ ദുബായ്

ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 857 കോവിഡ് മരണം

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 857 കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. മണിക്കൂറിൽ 52,509 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ആകെ മരണം നാല്‍പതിനായിരത്തിലേക്ക് കടക്കുന്നു. അതേസമയം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ലക്ഷം കടന്നു. 12,82,215 പേര്‍ ഇതിനോടകം രോഗമുക്തരായി. മരണത്തിൽ 50 ശതമാനവും ആറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
മഹാരാഷ്ട്ര, ന്യൂഡല്‍ഹി, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

error: Content is protected !!