ദുബായ് ബിസിനസ്സ്

ദുബായിൽ പുതിയ ബിസിനസ്സ് ലൈസൻസ് ആരംഭിച്ചതായി ഡി.ഐ.എഫ്.സി

സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും സാങ്കേതിക സ്ഥാപനങ്ങൾക്കുമായി പുതിയ ലൈസൻസ് ആരംഭിച്ചതായി ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ഡി.എഫ്.സി അറിയിച്ചു.

പുതിയ “ഇന്നൊവേഷൻ ലൈസൻസ്” പുതിയ തരം ബിസിനസുകളെ കേന്ദ്രത്തിലേക്ക് ആകർഷിക്കുമെന്നും 2020 ജനുവരിയിൽ പ്രഖ്യാപിച്ച ദുബായ് ഫ്യൂച്ചർ ഡിസ്ട്രിക്റ്റിന്റെ പ്രധാന സംരംഭമാണിതെന്നും ഡി. ഐ.എഫ്. സി പത്രക്കുറിപ്പിൽ അറിയിച്ചു. പുതിയ ലൈസൻസ് മേഖലയിലെ നവീകരണം, ക്രിയേറ്റിവിറ്റി സംരംഭകത്വം എന്നിവയെ പിന്തുണയ്‌ക്കുമെന്നാണ് കണക്കാക്കുന്നത്.

error: Content is protected !!