അബൂദാബി ഇന്ത്യ കേരളം

എന്‍ഐഐ സംഘം യുഎഇയില്‍ എത്തി ; ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ സംഘം യുഎഇയിലെത്തി. കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ സംഘം ചോദ്യം ചെയ്യും. എസ് പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് ദുബായില്‍ എത്തിയത്.

സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല ബന്ധങ്ങള്‍ സംബന്ധിച്ചാണ് എന്‍ഐഎ പ്രധാനമായും അന്വേഷണം നടത്തുന്നത്. ഇതിനു പിന്നിലുള്ള കണ്ണികളെ കണ്ടെത്തുകയാണ് ലക്ഷ്യം. ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തില്‍ വ്യക്തമായ സൂചനകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

എന്‍ഐഎ സംഘത്തിന് യുഎഇയിലേക്ക് പോകാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്.

error: Content is protected !!