അബൂദാബി

വാഹനങ്ങൾ തമ്മിൽ സുരക്ഷാ അകലം പാലിച്ചില്ല ; 6 മാസത്തിനുള്ളിൽ 13,700 ഡ്രൈവർമാർക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ്

അബുദാബിയിലെ റോഡുകളിൽ ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ 13,700 ൽ അധികം വാഹന യാത്രികർക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.

ഈ വർഷം ജനുവരി മുതൽ ജൂൺ വരെ വാഹനങ്ങൾക്കിടയിൽ വേണ്ടത്ര സുരക്ഷാ അകലം പാലിക്കാത്ത ഡ്രൈവർമാർക്കെതിരെ 13,759 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അബുദാബി പോലീസ് അറിയിച്ചു. തെറ്റിവാഹനമോടിക്കുന്നവരെ ട്രാഫിക് ഉദ്യോഗസ്ഥരും സ്മാർട്ട് റഡാറുകളും പിടികൂടിയിട്ടുണ്ട്

error: Content is protected !!