ഇന്ത്യ ദുബായ് ദേശീയം

വെടിനിർത്തൽ കരാർ ലംഘിച് പാക്കിസ്ഥാൻ; ഒരു ജവാന്‌ വീരമൃത്യു.

കശ്മീരിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു; ഒരു ജവാന്‌ വീരമൃത്യു. ബാരാമുള്ള സെക്ടറിലാണ് വെടിവെപ്പ് നടന്നത്. ഹിമാചൽ പ്രദേശ് സ്വദേശിയായ സിപോയ് രോഹിൻ കുമാറാണ് വീരമൃത്യു വരിച്ചത്. ഇന്ന് രാവിലെയാണ് ഉണ്ടായ വെടിവെപ്പിനെ തുടർന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ബുധനാഴ്ച പാകിസ്താൻ നടത്തിയ വെടിവയ്പ്പിൽ ഒരു ജവാന് ജീവൻ നഷ്ടമായിരുന്നു. പുഞ്ച്, രജൗരി എന്നിവിടങ്ങളിൽ നടന്ന വെടിവയ്പ്പിൽ മാസങ്ങൾക്കുള്ളിൽ 7 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

error: Content is protected !!