ആരോഗ്യം കേരളം ദുബായ്

കോവിഡ് തടയുന്നതില്‍ അലംഭാവം; മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൽ കോവിഡ് രോഗം വ്യാപനം തടയുന്നതിൽ അലംഭാവം ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണമെന്നും ഇക്കാര്യം കുറ്റബോധത്തോടെ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
വിദേശത്ത്‌ രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുമ്പോൾ പ്രവാസികൾ തിരികെ എത്തുമ്പോൾ പോലും സംസ്ഥാനത്ത് കര്‍ശനമായ ജാഗ്രത നിലനിന്നിരുന്നു. പിന്നീടങ്ങോട്ട് ക്വാറന്‍റൈന്‍, സാമൂഹിക അകലം തുടങ്ങിയ പാലിക്കുന്നതിതിന്‍റെ ഗൗരവം നിലനിര്‍ത്തിപ്പോരുന്നതില്‍ എല്ലാവരുടെയും ഭാഗത്തുനിന്നും അലംഭാവം ഉണ്ടായി. പൊതുസമൂഹത്തിൽ കോവിഡ് നിബന്ധനകൾ പുലര്‍ത്തേണ്ട ഗൗരവം കുറഞ്ഞതിനെ തുടർന്ന് ഈ ഒരു അവസ്ഥയിൽ സംസ്ഥാനം എത്തിയത്. പരാതികള്‍ ഉയര്‍ന്നാലും ഇനി കര്‍ശന നടപടിയുമായി മുന്നോട്ടുപോകുമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

error: Content is protected !!