ആരോഗ്യം ഇന്ത്യ

കോവിഡ് സ്ഥിരീകരണത്തിന് പിന്നാലെ തലച്ചോറില്‍ സര്‍ജറിയും; പ്രണബ് മുഖര്‍ജി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകൾ

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകൾ . തലച്ചോറില്‍ സര്‍ജറി കഴിഞ്ഞ പ്രണബിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.വെന്റിലേറ്ററിന്‍ സഹായത്തിലാണ് മുന്‍ രാഷ്ട്രപതി കഴിയുന്നതെന്നും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഡൽഹിയിലെ ആര്‍മി റിസര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയിലാണ് പ്രണബ് ഇപ്പോഴുള്ളത്. 84 കാരനായ മുന്‍ രാഷ്ട്രപതിയുടെ പരിചരണത്തിന് ഡോക്ടര്‍മാര്‍ നിരന്തരം പരിശോധനകളുമായി അടുത്തുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.തിങ്കളാഴ്ചയാണ് പ്രണബിന് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്നും പ്രണബ് ആവശ്യപ്പെട്ടിരുന്നു.

error: Content is protected !!