ഇന്ത്യ ദുബായ്

രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു, തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ മോദി അയോധ്യയിലെത്തി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ലക്നൌവില്‍ നിന്നും അയോധ്യയിലെത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്.
കേന്ദ്രം പുറത്തിറക്കിയ മൂന്നാംഘട്ട ലോക്ഡൗൺ ഇളവുകളിൽ മതപരമായ പൊതുപരിപാടികൾക്ക് അനുമതിയില്ലെങ്കിലും അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാൻ പ്രത്യേക ഇളവ് നൽകുകയായിരുന്നു.
പ്രധാനമന്ത്രിക്ക് പുറമെ യുപി ഗവ൪ണറും മുഖ്യമന്ത്രിയും ആ൪.എസ്.എസ് തലവൻ മോഹൻ ഭഗവതും രാമക്ഷേത്ര ട്രസ്റ്റ് ചെയ൪മാൻ മഹന്ദ് ദാസും പങ്കെടുത്തു. ഇരുന്നൂറോളം വിവിഐപികളെ നേരത്തെ ക്ഷണിച്ചിരുന്നുവെങ്കിലും അത് 150തോളം ആകികുറച്ചു.
തറക്കല്ലിടാൻ തെരഞ്ഞെടുത്ത ദിവസം ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വാ൪ഷിക ദിനം ആയതുകൊണ്ട് മുസ്ലിംവിരുദ്ധയാണ് മോദി സ൪ക്കാറിന്‍റെ ഹിന്ദുത്വ രാഷ്ട്രീയത്തെ വെളിപ്പെടുത്തുന്നതാണെന്നാണ് വിലയിരുത്തൽ.

error: Content is protected !!