കേരളം ദുബായ്

കോഴിക്കോട് വിമാനാപകടത്തിൽ മരിച്ച കോവിഡ് പോസിറ്റീവായെന്ന് പറയപ്പെടുന്ന രോഗിയുമായി ബന്ധപ്പെട്ട യാഥാർത്ഥ്യം

വളാഞ്ചേരി സ്വദേശി സുധീർ വാരിയർ ഏപ്രിൽ മാസത്തിൽ ദുബായിൽ വച്ച് കോവിഡ് രോഗബാധിതനാകുകയും മെയ് ആദ്യവാരം സമ്പൂർണമായും രോഗമുക്തി നേടിയ വ്യക്തിയാണ് . പിന്നീട് അദ്ദേഹം ഓഫീസിൽ പോകാതെയും ജോലി രാജി വെക്കാൻ തിരുമാനിച്ചും ഹോം ഐസൊലേഷനിൽ തന്നെ തുടരുകയായിരുന്നു.

ഇന്നലെ അപകടത്തിൽ പെട്ട എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനത്തിൽ യാത്രക്ക് പുറപ്പെടുന്നതിന് മുൻപ് തന്നെ ദുബായ് ഹെൽത്ത് അതോറിറ്റിയെ വിളിച്ചു ചോദിക്കുകയും നാട്ടിൽ പോയി കൊറന്റൈനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നേടുകയും ചെയ്തിരുന്നു. അപ്പോൾ ഉദ്യോഗസ്ഥർ പറഞ്ഞതാണ് നാട്ടിൽ പോയി ആന്റിബോഡി ടെസ്റ്റ് നടത്തിയാൽ കോവിഡ് പോസിറ്റീവ് എന്ന് കാണാൻ സാധ്യതയുണ്ടെന്നും എന്നാൽ പി സി ആർ ടെസ്റ്റ് ആണ് നടത്തേണ്ടതെന്നും പി സി ആർ ടെസ്റ്റ് നടത്തിയാൽ കോവിഡ് പോസിറ്റീവ് കാണില്ലെന്നും ഉദ്യോഗസ്ഥർ സുധീർ വാര്യരെ അറിയിച്ചിരുന്നു. ഇത് പ്രകാരമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരിക്കുകയും ചെയ്തു. അപകടത്തിൽ പെട്ട സുധീർ വാര്യർക്ക് കോവിഡ് പരിശോധന നടത്തിയപ്പോൾ ആന്റിബോഡി ടെസ്റ്റ് മാത്രമാണ് നടത്തിയത്. അപ്പോഴാണ് പോസിറ്റീവ് എന്ന് കണ്ടെത്തിയത്. യഥാർത്ഥത്തിൽ അദ്ദേഹം കോവിഡ് നെഗറ്റീവായി മാസങ്ങൾ പിന്നിട്ട വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഈ സാഹചര്യം മുൻ നിർത്തിക്കൊണ്ട് അദ്ദേഹത്തിന്റെ മൃതശരീരം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന അഭ്യർത്ഥനയാണ് ദുബായിലുള്ള സുഹൃത്തുക്കളും മറ്റും ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വിവരം കളക്ടറെയും യു എ ഇയിലെ കോൺസുലേറ്റിനെയും അറിയിച്ചിട്ടുണ്ട്. അനുഭാവപൂർണമായ നടപടി സ്വീകരിക്കാം എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതിന് മുൻപ് പൊതു ശ്മശാനത്തിൽ കൊണ്ടുപോയി ദഹിപ്പിക്കാനുള്ള നീക്കങ്ങളിൽ നിന്നും പിന്മാറണമെന്നും സുഹൃത്തുക്കൾ അഭ്യർത്ഥിച്ചു.

error: Content is protected !!