Info അബൂദാബി ദുബായ് ഷാർജ

റെസിഡന്റ് വിസയുള്ളവർക്ക് യു എ ഇയിലേക്ക് മടങ്ങാന്‍ ഇന്ന് മുതല്‍ ഐ സി എ മുന്‍കൂര്‍ അനുമതി ആവശ്യമില്ല

റെസിഡന്റ് വിസയുള്ള പ്രവാസികള്‍ക്ക് യു എ ഇയിലേക്ക് മടങ്ങാന്‍ ഇന്ന് മുതല്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. പകരം https://uaeentry.ica.gov.ae എന്ന വെബ്സൈറ്റില്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയാല്‍ മതി. അതേസമയം, 96 മണിക്കൂറിനകം നടത്തിയ പി സി ആര്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവാണെന്ന ഫലം വേണമെന്ന നിബന്ധന തുടരും.

അബൂദബി വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ഈ ഇളവ് പ്രഖ്യാപിച്ച്‌ കഴിഞ്ഞദിവസം വിവിധ വിമാന കമ്പനികള്‍ക്ക് സര്‍ക്കുലര്‍ ലഭിച്ചിരുന്നു. ഇന്ന് മുതല്‍ യു എ ഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്ക് യാത്രതിരിക്കുന്നവര്‍ക്കും ഐ സി എ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. മറ്റു രാജ്യങ്ങളില്‍ കഴിയുന്ന റെസിഡന്റ് വിസക്കാരെ തിരിച്ചെത്തിക്കുന്ന നടപടികളുടെ രണ്ടാംഘട്ടമായാണ് ഇപ്പോള്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കുന്നത്.

error: Content is protected !!