അന്തർദേശീയം ആരോഗ്യം ദുബായ്

ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യ നാളെ രജിസ്റ്റര്‍ ചെയ്യും

ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യ നാളെ രജിസ്റ്റര്‍ ചെയ്യും. റഷ്യൻ ഡെപ്യൂട്ടി ആരോഗ്യമന്ത്രി ഒലേഗ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ മന്ത്രാലയവും ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് വാക്‌സിൻ വികസിപ്പിച്ചത്. കോവിഡിനെതിരെ വാക്സിൻ ആദ്യമായി വികസിപ്പിച്ച രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. ക്ലിനിക്കൽ പരീക്ഷണത്തിൽ വ്യക്തികളുടെ ആരോഗ്യ പരിശോധന ഓഗസ്റ്റ് 3ന് നടന്നിരുന്നു. മനുഷ്യ ശരീരത്തിൽ ദോഷം ചെയ്യില്ലെന്ന്ഗവേഷണത്തിൽ വിദക്തർ അഭിപ്രായപ്പെട്ടു. അതിസങ്കീർണമായ ഫേസ് 3 പരീക്ഷണഘട്ടത്തിലെത്തിയ ആറ് വാക്‌സിനുകളിൽ റഷ്യൻ വാക്‌സിൻ ഇടംനേടിയിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട്. ഈ രംഗത്തെ വിദഗ്ധർ പറയുന്നത് റഷ്യൻ ജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ്. ആന്റിബോഡികളുള്ളവരിൽ ഇത് ദോഷം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് റഷ്യ ഇതുവരെ തയാറാകാത്തതിന് വിമർശനങ്ങൾ ശക്തമാണ്.

 

error: Content is protected !!