ആരോഗ്യം ദുബായ്

ദുബായിൽ സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണ കേന്ദ്രം ആരംഭിച്ച് ഷെയ്ഖ് മുഹമ്മദ്

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ചൊവ്വാഴ്ച ദുബായിൽ ഒരു മെഡിക്കൽ ഗവേഷണ കേന്ദ്രം ആരംഭിച്ചു. ഇത് രാജ്യത്ത് സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

കോവിഡ് -19 എന്ന മഹാമാരി ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ദുബായ് ഭരണാധികാരി 300 മില്യൺ ദിർഹം മൂല്യത്തിൽ മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ മെഡിക്കൽ റിസർച്ച് സെന്റർ ആരംഭിച്ചതായി ദുബായ് മീഡിയ ഓഫീസ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ പറഞ്ഞു. അറബ് ചരിത്രത്തിലുടനീളം കാണപ്പെടുന്ന അറബ് ശാസ്ത്ര മികവിന്റെ പുനർജ്ജീവനവും പുനരാരംഭവും ഇതിലൂടെ അർത്ഥകമാകുന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

error: Content is protected !!