ആരോഗ്യം ഇന്ത്യ

പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു.

പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു.ഫേസ്ബുക്കില്‍ വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടില്‍ സ്വയം ക്വാറന്റൈനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും എസ്.പി.ബി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി, ജലദോഷം തുടങ്ങിയ ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പോയി പരിശോധന നടത്തിയത്‌. തന്നെക്കുറിച്ചോര്‍ത്ത് ആരും വിഷമിക്കേണ്ടതില്ലെന്നും പനിയും ജലദോഷവുമൊഴികെ താന്‍ തികച്ചും ആരോഗ്യവാനാണന്നും എസ്.പി.ബി വീഡിയോ സന്ദേശത്തില്‍ പറയുന്നു.

Posted by S. P. Balasubrahmanyam on Tuesday, August 4, 2020

error: Content is protected !!