ഇന്ത്യ ദുബായ് ബിസിനസ്സ്

വിജയ് മല്യക്ക് തിരിച്ചടി: കോടതിയലക്ഷ്യക്കേസില്‍ പുനഃപരിശോധനാഹര്‍ജി സുപ്രിംകോടതി തള്ളി

വിവാദ വ്യവസായി വിജയ് മല്യക്ക് കോടതിയലക്ഷ്യക്കേസില്‍ തിരിച്ചടി. മല്യ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി സുപ്രിംകോടതി തള്ളി. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതി ഉത്തരവിന് വിരുദ്ധമായി, മക്കളുടെ അക്കൗണ്ടിലേക്ക് 40 മില്യണ്‍ ഡോളര്‍ വകമാറ്റിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രിംകോടതി കണ്ടെത്തിയിരുന്നു. മല്യ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തരവ് പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

error: Content is protected !!