കേരളം ദുബായ്

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് കേരള സർക്കാരും

വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.അതിശയകരമായ രീതില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവെന്ന് മുഖ്യമന്ത്രി.

എല്ലാവരെയും അഭിനന്ദിക്കുന്നതായി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും 10 ലക്ഷം രൂപയുടെ സഹായം മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ചിരുന്നു. അതേസമയം, വിമാനാപകടത്തില്‍ മരിച്ചത് 14 മുതിര്‍ന്നവരും നാലു കുട്ടികളുമാണ്. മരിച്ചവരില്‍ ഏഴു പുരുഷന്മാരും ഏഴു സ്ത്രീകളും ഉൾപ്പെടുന്നു.

error: Content is protected !!