ഇന്ത്യ

ഇന്ത്യയിൽ വായ്പ മൊറട്ടോറിയം ഓഗസ്റ്റ് 31ന് അവസാനിക്കും ; കോവിഡ് പ്രതിസന്ധി നിലനിൽക്കെ തിരിച്ചടവിനെക്കുറിച്ചെങ്ങും ആശങ്ക

മൊറട്ടോറിയം നീട്ടുന്ന കാര്യത്തിൽ ഇത് വരെ തീരുമാനം ആകാത്തതും കൊവിഡ് കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി തുടരുന്നതും വലിയ ആശങ്കയാണ് വായ്പ എടുത്തവരിൽ ഉണ്ടാക്കുന്നത്.
ഓഗസ്റ്റ് 31ന് അവസാനിച്ച ശേഷം റിസർവ് ബാങ്ക് വായ്പ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയം നീട്ടില്ലെന്ന് റിപ്പോർട്ട്. ലോക്ക്ഡൌൺ പശ്ചാത്തലത്തിൽ വായ്പകൾക്കുള്ള മൊറട്ടോറിയം ഒരു താൽക്കാലിക പരിഹാരമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മൊറട്ടോറിയം സമയപരിധിക്കപ്പുറത്തേക്ക് നീട്ടുന്നതിൽ ബാങ്കുകൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പണമടയ്ക്കാൻ കഴിവുള്ള ചില വായ്പക്കാർ ഇളവ് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അതിനാൽ മൊറട്ടോറിയം നീട്ടരുതെന്നും പ്രമുഖ ബാങ്കർമാരായ ഹൌസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ ദീപക് പരേഖ്, എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ, കൊട്ടക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊട്ടക് എന്നിവർ പറഞ്ഞിരുന്നു.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എങ്കിലും നിര്‍ണ്ണായക പ്രഖ്യാപനമുണ്ടാകുമോയെന്ന കാത്തിരിപ്പിലാണ് മൊറട്ടറിയം പ്രയോജനപ്പെടുത്തിയവരെല്ലാവരും.

error: Content is protected !!