ആരോഗ്യം ഫുജൈറ

ഫുജൈറയിൽ രണ്ട് പുതിയ സൗജന്യ കോവിഡ് പരിശോധന കേന്ദ്രങ്ങൾ കൂടി തുറന്നു

ഫുജൈറയിലെ ബൈദ്യ, മസഫി പ്രദേശങ്ങളിൽ ആരോഗ്യ-പ്രതിരോധ മന്ത്രാലയം രണ്ട് പുതിയ കോവിഡ് -19 സ്ക്രീനിംഗ് സെന്ററുകൾ കൂടി തുറന്നു. രണ്ട് കേന്ദ്രങ്ങളും സ്വദേശികൾക്കും താമസക്കാർക്കും ഒരുപോലെ സൗജന്യ ടെസ്റ്റുകൾ ചെയ്യും.

സുപ്രീം കൗൺസിൽ അംഗവും ഫുജൈറയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷാർഖിയുടെ നിർദേശപ്രകാരം എമിറേറ്റ്സ് ഓഫ് ഫുജൈറയിലെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ചും ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സുമായി സഹകരിച്ചുമാണ് ഈ കേന്ദ്രങ്ങൾ തുറന്നത്

error: Content is protected !!