Info അബൂദാബി

യുഎഇയിൽ മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ വിസിറ്റ് വിസക്കാർക്കായി ഒരു മാസത്തെ ഗ്രേസ് പിരീഡ് കൂടി

യു.എഇയിൽ മാർച്ച് ഒന്നിന് ശേഷം വിസിറ്റ് വിസ / ടൂറിസ്റ്റ് വിസ കാലാവധികഴിഞ്ഞവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം നീട്ടി. ഓഗസ്റ്റ് 11 നാളെ മുതൽ ഒരു മാസത്തേക്കാണ് സമയം നീട്ടിയത്. ഇന്ന് സമയം അവസാനിക്കാൻ ഇരിക്കെയാണ് നടപടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ്‌ സിറ്റിസൺഷിപ്പിന്റെതാണ് തീരുമാനം. യു.എ.ഇ ഔദ്യോഗിക വാർത്താഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.

കയ്യിൽ പണമില്ലാത്ത സാഹചര്യത്തിൽ വിസിറ്റ് വിസക്കാർ അവസാനനിമിഷത്തിൽ എന്തെങ്കിലും ഗ്രേസ് പിരീഡ് ഇളവ് കിട്ടുമോ എന്നന്വേഷിച്ചുകൊണ്ട് പ്രതീക്ഷയർപ്പിച്ച ഇവർക്ക് ഈ വാർത്ത ആശ്വാസമായി മാറുകയാണ്

error: Content is protected !!