അബൂദാബി ആരോഗ്യം ദുബായ്

BREAKINGNEWS യുഎഇയിൽ ഇന്ന് 198 പേർക്ക് രോഗമുക്തി / 179 പുതിയ കോവിഡ് കേസുകൾ / കോവിഡ് മരണമില്ല AUGUST 10

ഇന്ന് യുഎഇയിൽ 179  പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ന് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഇന്നത്തെ പുതിയ 179 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 62,704 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 198 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 56,766 ആയി.

യുഎഇയിൽ നിലവിൽ 5,581 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്.കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 357 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

യുഎഇയിൽ കോവിഡ് വ്യാപനതോത് വൻതോതിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നത് ആശ്വാസമായി വരികയാണ്

error: Content is protected !!