അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

#BREAKINGNEWS  ഇന്നും യുഎഇയിൽ ആശ്വാസവാർത്തയായി കോവിഡ് മരണമില്ല / 360 പേർക്ക് രോഗമുക്തി / 239 പുതിയ കോവിഡ് കേസുകൾ #AUGUST_02

ഇന്ന് യുഎഇയിൽ 239 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഇന്നത്തെ പുതിയ 239  കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 60,999 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 360 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 54,615 ആയി.

യുഎഇയിൽ നിലവിൽ 6,033 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 351 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

error: Content is protected !!