Info

രോഗ ബാധിതരുടെ എണ്ണം ഉയരുന്നു ;ലോകത്ത് 3 .17 കോടി വൈറസ് ബാധിതർ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 31,764,453 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 974,582 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 23,371,766 ആയി. അമേരിക്ക,ഇന്ത്യ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം പിന്നിട്ടു. 7,097,879 പേര്‍ക്കാണ് യു.എസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 205,471 ആയി.4,346,110 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്.

രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ രോഗമുക്തി നിരക്കില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ഒരു ലക്ഷത്തിലധികം പേര്‍ (1,01,468) പേര്‍ രോഗമുക്തി നേടി. 45 ലക്ഷത്തോളം പേരാണ് ഇതുവരെ രോഗമുക്തരായത്. ഇതില്‍ 79 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഒഡീഷ, ഡല്‍ഹി, കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. ആകെ രോഗികളുടെ എണ്ണം 56 ലക്ഷം കടന്നു.

error: Content is protected !!