അബൂദാബി ആരോഗ്യം ദുബായ്

യു എ ഇയിൽ സർക്കാർ ജീവനക്കാർക്ക് ജോലിസ്ഥലത്ത് കോവിഡ് നിയമങ്ങൾ ലംഘിച്ചാൽ 3 ദിവസത്തെ ശമ്പളം വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പ്

കോവിഡിനെതിരായ പ്രതിരോധ നടപടികൾ ലംഘിച്ചാൽ കനത്ത പിഴ ഈടാക്കുമെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് 3 ദിവസത്തെ ശമ്പളം വെട്ടിക്കുറക്കുമെന്ന് അധികൃതർ ഫെഡറൽ ഗവൺമെന്റിലെ ജീവനക്കാർക്ക് കർശന മുന്നറിയിപ്പ് നൽകി.

കോവിഡിന്റെ വ്യാപനം കുറയ്ക്കുന്നതിന് ജീവനക്കാരിൽ അവബോധം വളർത്താനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) എല്ലാ മന്ത്രാലയങ്ങളോടും ഫെഡറൽ അധികാരികളോടും എല്ലാ കോവിഡ് മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട സർക്കുലറുകളും നിർദ്ദേശങ്ങളും പാലിക്കുകയും ചെയ്യണമെന്നും അഭ്യർത്ഥിച്ചു.

 

error: Content is protected !!