ദുബായ്

സ്വിമ്മിങ് പൂളിൽ കുടുങ്ങിപോയ 3 വയസുകാരനെ ദുബായ് പോലീസ് രക്ഷപ്പെടുത്തി

നീന്തൽക്കുളത്തിന്റെ അടിഭാഗത്തുള്ള സക്ഷൻ പൈപ്പിൽ കൈ കുടുങ്ങിയതിനെ തുടർന്ന് മൂന്നര വയസുള്ള പിഞ്ചുകുഞ്ഞിനെ ദുബായ് പോലീസ് രക്ഷപ്പെടുത്തി.

കുട്ടി സ്വിമ്മിങ് പൂളിലെ ഡ്രെയിനേജ് കവർ തുറന്നതിനെ തുടർന്ന് കൈ പൂളിൽ കുടുങ്ങിപോകുകയായിരുന്നെന്ന് ദുബായ് പോലീസ് പറഞ്ഞു. ദുബായ്-അൽ എയ്ഡ് റോഡിലുള്ള വില്ലയിലാണ് സംഭവം നടന്നത്.

അടിയന്തിര കാൾ ലഭിച്ചതിനെ തുടർന്ന് പോലീസിന്റെ റെസ്ക്യൂ ടീം ഉടൻ എത്തി പൂളിൽ നിന്ന് വെള്ളം നീക്കംചെയ്ത് പൈപ്പിന് ചുറ്റുമുള്ള ഭാഗം തകർത്ത് കുട്ടിയുടെ കൈ ഊരിയെടുക്കാൻ വേണ്ടി പ്രത്യേക ഉപകരണം ഉപയോഗിച്ച്‌ രണ്ട് മണിക്കൂറിനകം കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ പരിശോധിക്കാൻ ആംബുലൻസും സജ്‌ജമായിരുന്നു.

വേദന കൊണ്ട് കരഞ്ഞ കുട്ടിയെ മാതാപിതാക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പൂളിലെ ജലസമ്മർദ്ദം കാരണം അതിന് കഴിയാതെ വന്നപ്പോൾ പോലീസിനെ അറിയിക്കുകയായിരുന്നു.

error: Content is protected !!