ആരോഗ്യം ഇന്ത്യ ദുബായ്

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 86,508 പേർക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 57,32,518 ആയി.

കഴിഞ്ഞ ദിവസത്തിൽ 1,129 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 91,173 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 9,66,382 ആണ്. 46,74,987 പേരുടെ രോഗം ഭേദമായി. 24 മണിക്കൂറിനിടെ 87,374 പേർ രോഗമുക്തി നേടി.

error: Content is protected !!