അബൂദാബി റാസൽഖൈമ

യുഎഇയിൽ കോവിഡ് നിയമങ്ങൾ ലംഘിച്ച് വിവാഹ പാർട്ടി സംഘടിപ്പിച്ച 8 പേർക്ക് ജയിൽ ശിക്ഷ

കോവിഡ് നിയമങ്ങൾ ലംഘിച്ച് വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചതിന് യുഎഇയിൽ എട്ട് പേരെ ജയിലിലടച്ചു.

അബുദാബിയിലും റാസ് അൽ ഖൈമയിലുമായി പാർട്ടികളിൽ പങ്കെടുത്തവർ മാസ്‌കില്ലാതെയും പരസ്പരം സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാതെയും കൂടിച്ചേരൽ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടു.

ഫെഡറൽ പബ്ലിക് പ്രോസിക്യൂഷനിലെ എമർജൻസി ആൻഡ് ക്രൈസിസ് പ്രോസിക്യൂഷൻ അനുസരിച്ച്, കോവിഡ് -19 വ്യാപിക്കുന്നതിനെതിരായ മുൻകരുതൽ നടപടിയായാണ് നിയമങ്ങൾ ലംഘിച്ചുള്ള ഇത്തരം വിവാഹ ചടങ്ങുകൾ നിരോധിച്ചിരിക്കുന്നത്.

കോവിഡ് മഹാമാരിയിൽ നിന്ന് ജനങ്ങളെ സുരക്ഷിതമായി നിലനിർത്തുന്നതിനായി നടപ്പാക്കിയ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ ആർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്‌തമാക്കി.

കുടുംബ പരിപാടികളിൽ പത്തിൽ കൂടുതൽ പേർ പങ്കെടുക്കരുതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയവും (മൊഹാപ്) ദേശീയ അടിയന്തര പ്രതിസന്ധിയും ദുരന്തനിവാരണ അതോറിറ്റിയും (എൻസിഇഎംഎ) വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. കുടുംബ പരിപാടികളിൽ വളരെ അടുത്ത് ബന്ധമുള്ളരെ മാത്രമായി പരിമിതപ്പെടുത്തണം.

error: Content is protected !!