അബൂദാബി ആരോഗ്യം

അബുദാബിയിൽ കോവിഡ് -19 പിസിആർ ടെസ്റ്റിന്റെ ചെലവ് 180 ദിർഹമായി കുറച്ചു

ആരോഗ്യ വകുപ്പിന്റെ (DoH) നിർദേശപ്രകാരം അബുദാബി ആശുപത്രികൾ കോവിഡ് -19 പിസിആർ ടെസ്റ്റുകളുടെ വില 180 ദിർഹമാക്കി കുറച്ചു.
നേരത്തെ അബുദാബി ആരോഗ്യ അതോറിറ്റി പിസിആർ പരിശോധനയുടെ വില 370 ദിർഹത്തിൽ നിന്ന് 250 ദിർഹമായി കുറച്ചിരുന്നു. എന്നിരുന്നാലും, സെപ്റ്റംബർ 20 ന്, അബുദാബിയിലെ എല്ലാ ആശുപത്രികളിലേക്കും DoH ഒരു പുതിയ സർക്കുലർ അയച്ച് അതിന്റെ വില 180 ദിർഹമായി കുറയ്ക്കാൻ ആവശ്യപ്പെട്ടു.

അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (സെഹ) കീഴിലുള്ള സ്ക്രീനിംഗ് സെന്ററുകളിലും ഈ ചിലവിൽ പിസിആർ പരിശോധന ലഭിക്കും. അവ മുമ്പ് പിസിആർ ടെസ്റ്റുകൾക്കായി 250 ദിർഹം ഈടാക്കിയിരുന്നു

error: Content is protected !!