വിദ്യാഭ്യാസം ഷാർജ

ആറുമാസത്തിനുശേഷം, ഷാർജയിലെ വിദ്യാർത്ഥികൾ സെപ്റ്റംബർ 27 മുതൽ ക്ലാസ് മുറികളിലേക്ക്

എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് സെപ്റ്റംബർ 27 ഞായറാഴ്ച മുതൽ ഷാർജയിലെ പ്രൈവറ്റ് സ്കൂളുകൾ വീണ്ടും തുറക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) സ്ഥിരീകരിച്ചു.

കോവിഡ് പകർച്ചവ്യാധി കാരണം ആറുമാസം മുമ്പ് മാർച്ച് മാസത്തിൽ സ്കൂളുകൾ അടച്ചതിനുശേഷം ആദ്യമായാണ് ഷാർജയിൽ നേരിട്ടുള്ള, ഹൈബ്രിഡ് പഠനങ്ങൾക്കായി ക്ലാസുകൾ പുനരാരംഭിക്കാൻ പോകുന്നത്.

മറ്റ് എമിറേറ്റുകളിലെ സ്കൂളുകൾക്കൊപ്പം നിലവിലെ അധ്യയന വർഷത്തിന്റെ ആദ്യ ദിവസമായ ഓഗസ്റ്റ് 31 ന് ഷാർജയിലെ സ്കൂളുകൾ വീണ്ടും തുറക്കേണ്ടതായിരുന്നു. എന്നിരുന്നാലും, ആദ്യ രണ്ടാഴ്ചത്തേക്ക് ഷാർജയിലെ സ്കൂളുകൾ 100 ശതമാനം വിദൂര പഠനം സ്വീകരിക്കുമെന്ന് SPEA പറഞ്ഞിരുന്നു.

error: Content is protected !!