അന്തർദേശീയം ആരോഗ്യം ദുബായ്

യുഎഇയിൽ എമിറേറ്റ്‌സിൽ യാത്ര ചെയ്യുന്നവർക്ക് 150 ദിർഹത്തിന് കോവിഡ് പിസിആർ ടെസ്റ്റിന് സൗകര്യമൊരുക്കി അമേരിക്കൻ ഹോസ്പിറ്റൽ.

എമിറേറ്റ്സ് എയർലൈനിൽ യാത്ര ചെയ്യുന്നവർക്ക് കോവിഡ് -19 പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) ടെസ്റ്റിനായി അമേരിക്കൻ ഹോസ്പിറ്റൽ 150 ദിർഹത്തിന് സൗകര്യമൊരുക്കുന്നു.

ഊദ് മേത്തയിലെ അമേരിക്കൻ ഹോസ്പിറ്റലിലും മീഡിയ സിറ്റിയിലെ ഔട്ട് ‌റീച്ച് ക്ലിനിക്ക്, അൽ ബർഷ, അൽ ഖ്വാനീജ് എന്നിവിടങ്ങളിലും ഈ ഓഫർ ലഭ്യമാണെന്ന് ദുബായിലെ അമേരിക്കൻ ഹോസ്പിറ്റൽ വക്താവ് അറിയിച്ചിട്ടുണ്ട്

എമിറേറ്റ്സ് യാത്രക്കാർക്കായി 250 ദിർഹത്തിന് ദുബായിലുള്ള വീട്ടിലോ അല്ലെങ്കിൽ ഓഫീസിലോ വന്നുള്ള പരിശോധനസൗകര്യവും ആശുപത്രി ഒരുക്കുന്നുണ്ട്. കുറഞ്ഞത് രണ്ട് പാസഞ്ചർ ബുക്കിംഗിനാണ് ഈ ഓഫർ ലഭ്യമാകുക.

error: Content is protected !!