നാട്ടിൽ നിന്നും ദുബായിലേക്ക് യാത്ര ചെയ്യാനായി പ്യുവർ ഹെൽത്ത് അംഗീകരിച്ച ലാബുകളിൽ നിന്നുള്ള കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ മാത്രമേ അംഗീകരിക്കൂ എന്ന് ദുബായ് സിവിൽ അതോറിറ്റി അറിയിച്ചു.
കേരളത്തിലെ മൈക്രോ ഹെൽത് ലാബ്, ജയ്പൂരിലെ സൂര്യം ലാബ്, ഡോ.പി.ഭാസിൻ പാത്ത് ലാബ് ഡൽഹി, ഡൽഹിയിലെ തന്നെ നോബിൾ ഡയഗ്നോസ്റ്റിക് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ അംഗീകരിക്കില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഫ്ളൈ ദുബായ് എയര്‍ലൈനും സ്പൈസ് ജെറ്റും സമാനമായ അറിയിപ്പ് നല്‍കിയിട്ടുണ്ട്.