ഇന്ത്യ

ചെക്ക് ഇന്‍ ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം വ്യോമയാന മന്ത്രാലയം നീക്കി

ഇന്ത്യയിൽ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഭ്യന്തര വിമാന സര്‍വീസുകളില്‍ ചെക്ക് ഇന്‍ ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം വ്യോമയാന മന്ത്രാലയം നീക്കി. ലോക്ക് ഡൗണിന് ശേഷം മേയ് 25ന് വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചപ്പോള്‍ ഒരു ചെക്ക് ഇന്‍ ബാഗേജ് മാത്രമാണ് അനുവദിച്ചിരുന്നത്.

ചെക്ക് ഇന്‍ ബാഗുകളുടെ ഭാരപരിധിയുടെ കാര്യത്തില്‍ പഴയ പോലെ തന്നെ വിമാന കമ്ബനികള്‍ക്ക് തീരുമാനം സ്വീകരിക്കാം . അറുപത് ശതമാനം ആഭ്യന്തര സര്‍വീസുകള്‍ നടത്താനാണ് വിമാന കമ്ബനികള്‍ക്ക് അനുമതിയുള്ളത്. അതേസമയം, ഇന്ത്യയിൽ രാജ്യാന്തര വിമാന സര്‍വീസ് ഇതുവരെ തുടങ്ങിയിട്ടില്ല. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായ സര്‍വീസുകളും ഉഭയകക്ഷി കരാറുകളുടെ ഭാഗമായുള്ള പ്രത്യേക സര്‍വീസുകളും മാത്രമാണ് വിദേശത്തേയ്ക്കും തിരിച്ചുമുള്ളത്.
അണ്‍ലോക്ക് നാലാം ഘട്ടത്തിലൂടെ രാജ്യം കടന്ന് പോകുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ പുനഃരാംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നീക്കം ആരംഭിച്ചിരുന്നു. ആദ്യ പടിയായി ഇന്ത്യയില്‍ നിന്ന് സര്‍വീസ് ഉണ്ടാകുന്ന 13 രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞയാഴ്ച മന്ത്രാലയം പുറത്തിറക്കിയിരുന്നു.

error: Content is protected !!