ദുബായ്

ദുബായിൽ കോവിഡ് -19 നിയമലംഘനങ്ങളെത്തുടർന്ന് 12 ഔട്ട്ലെറ്റുകൾക്ക് കൂടി പിഴ

വിവിധ ഷോപ്പിംഗ് സെന്ററുകളിലെ റീട്ടെയിൽ ഔട്ട് ലെറ്റുകൾ, തയ്യൽ, എംബ്രോയിഡറി ഷോപ്പുകൾ, വാദി അൽ സഫ 7, അൽ ഹെബിയ സെക്കൻഡ്, അൽ റാഷിദിയ എന്നിവിടങ്ങളിലെ ഫിറ്റ്നസ് സെന്ററുകൾ ഉൾപ്പെടെ 12 വാണിജ്യ സ്ഥാപനങ്ങൾക്ക് ദുബായ് എക്കണോമി പിഴ ചുമത്തി.

മാസ്ക് ധരിക്കാനുള്ള ജീവനക്കാരുടെ പ്രതിബദ്ധതയുടെ അഭാവവും ശാരീരിക അകലം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാത്തതുമാണ് പരിശോധനയ്ക്കിടെ കണ്ടെത്തിയ പ്രധാന ലംഘനങ്ങൾ.

error: Content is protected !!