അന്തർദേശീയം അബൂദാബി

യുഎഇയുടെ ഇനാക്ടിവേറ്റഡ് കോവിഡ് വാക്‌സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ ഈജിപ്തും

യുഎഇയുടെ ഇന്നാക്ടിവേറ്റഡ് കോവിഡ് വാക്‌സിനുകളുടെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വ്യാപനം വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ ഈജിപ്തിൽ ഒരു പുതിയ സെന്റർ ആരംഭിച്ചതായി അബുദാബി മീഡിയ ഓഫീസ് ഇന്ന് വ്യാഴാഴ്ച അറിയിച്ചു

ഇതോടെ യുഎഇ, ബഹ്‌റൈൻ, ജോർദാൻ എന്നീ അറബ് രാജ്യങ്ങൾക്ക് പുറമെ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്ന നാലാമത്തെ അറബ് രാജ്യമായി ഈജിപ്ത് മാറി. ഈജിപ്തിലെ 6,000 പേരാണ് പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നത്.

ജി 42 ഹെൽത്ത് കെയറും ചൈനയുടെ സിനോഫാർം സിഎൻബിജിയുമായി സഹകരിച്ച് ഈജിപ്ഷ്യൻ ആരോഗ്യ, ജനസംഖ്യാ മന്ത്രാലയം വാക്സിൻ പരീക്ഷണങ്ങൾ കൈകാര്യം ചെയ്യും.

error: Content is protected !!