ദുബായ്

കൊറന്റൈൻ സൗകര്യത്തിനായുള്ള ഫ്ലാറ്റിന് കേടുപാടുകൾ വരുത്തിയതിന് പാകിസ്ഥാൻ പൗരൻ ദുബായിൽ അറസ്റ്റിൽ

കൊറന്റൈൻ സൗകര്യത്തിനായുള്ള ഫ്ലാറ്റിന് കേടുപാടുകൾ വരുത്തിയതിന് പാകിസ്ഥാൻ പൗരൻ ദുബായിൽ അറസ്റ്റിൽ

31 കാരനായ പാകിസ്ഥാൻ പ്രതി 2020 ജൂണിൽ കൊറന്റൈനിൽ താമസിക്കുന്നതിനിടെ ദുബായിലെ അൽ വാർസൻ പ്രദേശത്തെ അപ്പാർട്ട്മെന്റിനാണ് കേടുപാടുകൾ വരുത്തിയത്.

കൊറോണ വൈറസ് പകർച്ചവ്യാധിയെത്തുടർന്ന് കൊറന്റൈൻ സൗകര്യത്തിനായി ദുബായ് ഹെൽത്ത് അതോറിറ്റിയുടേതാണ് ഈ ഫ്ലാറ്റ്. പ്രതിയെ അറസ്റ്റ് ചെയ്ത് അൽ റാഷിദിയ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. സർക്കാർ വകുപ്പിന്റെ കെട്ടിടത്തിന് കേടുപാടുകൾ വരുത്തിയെന്ന കുറ്റമാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

error: Content is protected !!