അന്തർദേശീയം ദുബായ്

ദുബായ് ഗ്ലോബൽ വില്ലേജ് സീസൺ 25 ; വിഐപി പാക്കുകളുടെ വിൽപ്പന ഒക്ടോബർ 3 മുതൽ

ഷോപ്പിംഗ്, വിനോദം എന്നിങ്ങനെ യുഎഇയിലെ പ്രമുഖ മൾട്ടി കൾച്ചറൽ ഫാമിലി ഡെസ്റ്റിനേഷനായ ഗ്ലോബൽ വില്ലേജ്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീസൺ 25 വിഐപി പാക്കുകളുടെ വിൽപ്പനയ്ക്കുള്ള സമാരംഭ തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 10 മണിക്ക് പായ്ക്കുകൾ പരിമിതമായ അളവിൽ ലഭ്യമാകും, അതേസമയം സ്റ്റോക്കുകൾ വിർജിൻ മെഗാസ്റ്റോർ ടിക്കറ്റിംഗ് വെബ്‌സൈറ്റിലുള്ള വെർച്വൽ ക്യൂയിംഗ് സംവിധാനം വഴി മാത്രമായിരിക്കും ലഭ്യമാകുക.

കൂടുതൽ ആനുകൂല്യങ്ങൾക്കായി വാലിഡ് എമിറേറ്റ്സ് ഐഡി ഉള്ള 18 വയസ്സിന് മുകളിലുള്ള വ്യക്തികൾക്ക് ഒരാൾക്ക് എട്ട് വിഐപി പായ്ക്കുകൾ വരെ വാങ്ങാം.

error: Content is protected !!