ദുബായ്

കമ്പനിയുടെ കാറില്‍ വെച്ച് ജീവനക്കാരിയെ ശല്യം ചെയ്‍ത മാനേജര്‍ക്കെതിരെ ദുബായിൽ നടപടി

കമ്പനിയുടെ കാറില്‍ വെച്ച് വനിതാ ജീവനക്കാരിയെ ശല്യം ചെയ്‍ത മാനേജര്‍ക്കെതിരെ ദുബായ് കോടതിയില്‍ നടപടി.

ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 32കാരിയാണ് പരാതി നല്‍കിയത്. 2017 മുതല്‍ 2018 വരെയുള്ള സമയത്ത് പലതവണ മാനേജര്‍ തന്നെ അപമര്യാദയായി സ്‍പര്‍ശിച്ചതായി യുവതി ആരോപിക്കുന്നു.

താനുമായി അവിഹിത ബന്ധത്തിലേര്‍പ്പെടാന്‍ ക്ഷണിച്ചുകൊണ്ട് നിരവധി വാട്‍സ്ആപ് മെസേജുകള്‍ അയച്ചതായും യുവതിയുടെ പരാതിയിലുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള ഇടപാടുകള്‍ക്കായി പോകുമ്പോള്‍ കമ്പനിയുടെ കാര്‍ ഉപയോഗിക്കാനായിരുന്നു തന്നോട് നിര്‍ദേശിച്ചിരുന്നത്. ഇത്തരത്തിലുള്ള 25ഓളം യാത്രകളില്‍ മാനേജറും തനിക്കൊപ്പം വന്നു. താന്‍ വാഹനം ഓടിക്കുമ്പോള്‍ മാനേജര്‍ ശരീരത്തില്‍ സ്‍പര്‍ശിക്കുമായിരുന്നു. മാനേജര്‍ ശരീരത്തില്‍ സ്‍പര്‍ശിച്ചത് സമ്മതിക്കുന്ന ഓഡിയോ സന്ദേശം യുവതി പൊലീസിന് കൈമാറി.അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.

error: Content is protected !!