ദുബായ്

വിവിധ നിയമലംഘനങ്ങൾ നടത്തിയതിന് ദുബായിൽ 274 സ്വകാര്യ, ടൂറിസ്റ്റ് വാട്ടർക്രാഫ്റ്റുകൾക്ക് പിഴ

ജനുവരി മുതൽ വിവിധ നിയമലംഘനങ്ങൾ നടത്തിയതിന് വാട്ടർക്രാഫ്റ്റുകൾക്ക് ദുബായ് പോലീസ് പിഴ ചുമത്തി. 2020 തുടക്കം മുതൽ 274 യാർഡ്, ജെറ്റ് സ്‌കൈ ഉടമകൾക്കെതിരെയാണ് ദുബായ് പോലീസ് പിഴ ചുമത്തിയിരിക്കുന്നത്

ജെറ്റ് സ്കീസിനെതിരെ 228 നിയമലംഘനങ്ങളും സ്വകാര്യ, ടൂറിസ്റ്റ് വാട്ടർക്രാഫ്റ്റുകൾക്കെതിരെ 46 നിയമലംഘനങ്ങളും രേഖപെടുത്തിയിട്ടുണ്ടെന്ന് പോർട്ട്സ് പോലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ സയീദ് അൽ മധാനി പറഞ്ഞു.

കാലാവധി കഴിഞ്ഞ വാഹന ലൈസൻസ് , നിരോധിത സ്ഥലങ്ങളായ നീന്തൽ പ്രദേശങ്ങൾ ഉപയോഗിക്കുക, ഹോട്ടൽ ബീച്ചുകൾ എന്നിവയിലേക്കുള്ള പ്രവേശനം, സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ജെറ്റ് സ്കീകൾ ഉപയോഗിക്കുന്നതിനുള്ള നിർദ്ദിഷ്ട സമയങ്ങൾ പാലിക്കാത്തത് എന്നിവയാണ് ജെറ്റ് സ്കൈ ഉടമകൾക്കെതിരെ പുറപ്പെടുവിച്ച ലംഘനങ്ങൾ.

ജുമൈറ,അൽ മംസാർ ബീച്ചുകൾക്ക് സമീപമാണ് മിക്ക ലംഘനങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത്

error: Content is protected !!