അബൂദാബി ആരോഗ്യം

ആരോഗ്യ, സുരക്ഷാ ലംഘനം ; അബുദാബിയിൽ ഈജിപ്ഷ്യൻ റെസ്റ്റോറന്റ് താൽക്കാലികമായി റെസ്റ്റോറന്റ് അടപ്പിച്ചു

പൊതുജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ച അബുദാബിയിലെ ഡിഫൻസ് സ്ട്രീറ്റിലെ പാഷാ മസ്ർ റെസ്റ്റോറന്റ് അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) താൽക്കാലികമായിഅടപ്പിച്ചു

ഫ്ലോറിൽ ഭക്ഷണം വെക്കുക, അടുക്കള വൃത്തിയാക്കാതിരിക്കുക അഴുക്കുപറ്റിയ ഉപകരണങ്ങൾ, റഫ്രിജറേറ്ററുകളുടെയും ഫ്രീസറുകളുടെയും അലമാരകൾ തുരുമ്പെടുക്കുക , വേവിച്ച ഭക്ഷണം തുറന്ന് വെക്കുക, വിളമ്പാൻ തയ്യാറായ ഭക്ഷണം മൂടാതിരിക്കുക എന്നീ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.

ഫെബ്രുവരി 10 മുതൽ സെപ്റ്റംബർ 20 വരെ രണ്ട് പരിശോധനകളും മൂന്ന് നോട്ടീസുകളും മൂന്ന് മുന്നറിയിപ്പുകളും നൽകിയിട്ടും, ADAFSA നിർദ്ദേശിച്ച പ്രകാരം ആരോഗ്യ, ഭക്ഷ്യ സുരക്ഷാ ആവശ്യകതകൾ നിറവേറ്റാൻ റെസ്റ്റോറന്റ് മാനേജർക്ക് കഴിഞ്ഞില്ല.

error: Content is protected !!