അബൂദാബി

യുഎഇ സ്വകാര്യമേഖലയിൽ ഒരേ തസ്തികയ്ക്ക് പുരുഷനും സ്ത്രീക്കും ഒരേ ശമ്പളം നാളെ മുതൽ

യുഎഇ സ്വകാര്യമേഖലയിലെ വേതന വിഭാഗത്തിൽ വനിതാ–പുരുഷ ഏകീകരണം. നാളെ (വെള്ളി) മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ദേശീയ ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു.

മലയാളികള‌ടക്കം സ്ത്രീകളായ ഒട്ടേറെ ഇന്ത്യക്കാർ യുഎഇയിലെ സ്വകാര്യകമ്പനികളിൽ ജോലി ചെയ്യുന്നുണ്ട്. തങ്ങൾക്കും പുരുഷന്മാരുടെ തുല്യ ശമ്പളം ലഭിക്കുമെന്ന പുതിയ നിയമം ഇവരിൽ ആശ്വാസമുണ്ടാക്കുന്നുണ്ട്.

പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്യാനാണ് ഫെഡറൽ നിയമം നമ്പർ. 06 / 2020 അനുസരിച്ചുള്ള മന്ത്രി സഭാ തീരുമാനപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. ഒരേ ജോലി ചെയ്യുന്ന വനിതകൾക്ക് പുരുഷന്മാരെപ്പോലെ ശമ്പളം അല്ലെങ്കിൽ മറ്റു ആനുകൂല്യം ലഭിക്കാൻ അവകാശമുണ്ട്. മനുഷ്യവിഭവ മന്ത്രാലയമാണ് ഈ നിയമം നടപ്പിലാക്കുന്നതിന് വേണ്ടി നിർദേശം മുന്നോട്ടുവച്ചത്.

error: Content is protected !!