കേരളം ചരമം ദുബായ് ഷാർജ റാസൽഖൈമ

വലിയ ബിസിനെസ്സ് സാമ്രാജ്യം തകർന്ന് രോഗാതുരനായി നാട്ടിലെത്തിയ മൂസക്കുട്ടി ഇന്ന് രാവിലെ അന്തരിച്ചു.

പതിറ്റാണ്ടുകൾ യു.എ.ഇ.യിൽ ചിലവഴിക്കുകയും റാസ് അൽ ഖൈമയിൽ മിഡിൽ ഈസ്റ്റ് എന്ന കമ്പനി നടത്തികൊണ്ടിരിക്കുകയും ചെയ്തിരുന്ന പാലക്കാട് പട്ടാമ്പിക്ക് അടുത്ത് മാട്ടായ സ്വദേശി മൂസക്കുട്ടി റാസ് അൽ ഖൈമയിലും ഷാർജയിലുമായി രോഗാതുരനായി കഴിഞ്ഞതും പിന്നീട് എം.എ യൂസഫലിയുടെ സഹായത്തോടുകൂടി കടബാധ്യതകൾ തീർത്ത് നാട്ടിലെത്തിയതും വാർത്തയായി നമ്മൾ അറിഞ്ഞതാണ്. തിരുവോണത്തിന് ഉച്ചക്ക് ഭക്ഷണവും കഴിച്ച് ഒന്നുമയങ്ങാൻ കിടന്ന മൂസകുട്ടിക്ക് പട്ടാമ്പിയിലെ വാടക വീട്ടിൽ വെച്ച് വീണ്ടും ഒരു പക്ഷാഘാതം അനുഭവപ്പെടുകയും ഉടൻ തന്നെ ആഴുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങൾ വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെ മൂസക്കുട്ടി മരണമടഞ്ഞു എന്നുള്ള വാർത്തയാണ് എത്തിയിരിക്കുന്നത്. ഒരു മകള്‍ വിവാഹം കഴിഞ്ഞു, രണ്ട് ആണ്‍കുട്ടികൾ ഒന്ന് ദുബൈയിൽ അടുത്തിടെ ഒരു ചെറിയ ജോലിയില്‍ ഇപ്പോൾ കയറി. രണ്ടാമത്തെ ആൾ +2 കഴിഞ്ഞു നാട്ടില്‍.

error: Content is protected !!