ദുബായ്

ദുബായ് അൽ ഖൂസിലെ ഒരു വെയർഹൗസിൽ തീപിടുത്തം ; ആളപായമില്ല

ദുബായിലെ അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 3 യിലെ ഒരു വെയർഹൗസിലാണ് ബുധനാഴ്ച ഉച്ചയോടെ തീപ്പിടുത്തമുണ്ടായത്

പ്രാഥമിക വിവരങ്ങൾ അനുസരിച്ച് വെയർഹൗസിന്റെ പുറത്തേക്ക് പുക വരുന്നത് കണ്ട് വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്ത് എത്തി. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

അഗ്നിശമന സേനാംഗങ്ങൾ തീ കെടുത്തുന്നതിനും മറ്റ് വെയർഹൗസുകളിലേക്ക് തീ പടരാതിരിക്കാനുമുള്ള ശ്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്.

error: Content is protected !!