അന്തർദേശീയം

ഒരു മാസം മുൻപുണ്ടായ വൻ സ്‌ഫോടത്തിന് ശേഷം ബെയ്‌റൂട്ട് തുറമുഖത്ത് വൻ തീപിടിത്തം

ബെയ്‌റൂട്ട് തുറമുഖത്ത് തീപിടുത്തം. വന്‍ സ്‌ഫോടനം ഉണ്ടായി ഒരു മാസത്തിന് ശേഷമാണ് നഗരത്തില്‍ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ഓഗസ്റ്റ് 4 ലെ സ്ഫോടനത്തിൽ 190 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. 6,500 ഓളം പേർക്ക് പരിക്കേറ്റു, ലെബനൻ തലസ്ഥാനത്ത് ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിരുന്നു.

error: Content is protected !!