അജ്‌മാൻ

അജ്‌മാൻ അൽ ജർഫ് ഏരിയയിൽ തീപിടുത്തം

അജ്‌മാൻ അൽ ജർഫ് ഇന്ഡസ്ട്രിയൽ ഏരിയയിൽ ഉണ്ടായ തീപിടുത്തം കാര്യമായ നാശ നഷ്ടങ്ങൾ ഉണ്ടാക്കുകയാണ്. ഫയർ എൻജിനുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കികൊണ്ടിരിയ്ക്കുകയാണ്.

നാല് വെയർ‌ഹൗസുകളാണ് കത്തിക്കരിഞ്ഞത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അജ്മാൻ സിവിൽ ഡിഫൻസിലെ അഗ്നിശമന സേനാംഗങ്ങൾക്ക് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചുവെങ്കിലും തണുപ്പിക്കൽ പ്രവർത്തനങ്ങൾ വൈകുന്നേരം വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി സൈറ്റ് അന്വേഷണത്തിനായി പോലീസിന് കൈമാറും.

 

error: Content is protected !!