ദുബായ്

ദുബായിലെ വില്ലയിൽ നിന്ന് 1.3 മില്യൺ ദിർഹം കവർച്ച നടത്തിയ ചൈനീസ് സംഘത്തിന് മൂന്ന് വർഷം തടവ്.

പുതുവത്സര ദിനത്തിൽ ദുബായിലെ ഒരു വില്ലയിൽ അതിക്രമിച്ച് കയറി 1.3 മില്യൺ ദിർഹത്തിൽ കൂടുതൽ മോഷ്ടിച്ചതിന് മൂന്ന് അംഗ ചൈനീസ് സംഘത്തിന് മൂന്ന് വർഷം തടവ്.

ഒരു പ്രതിയെ അറസ്റ്റുചെയ്തു, മറ്റ് രണ്ട് പേർ രക്ഷപ്പെട്ടു, ജയിൽ ശിക്ഷയ്ക്ക് പുറമെ ദുബായ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് പ്രതികൾക്ക് 1.3 മില്യൺ ദിർഹം പിഴയും, തുടർന്ന് അറസ്റ്റിലായ പ്രതിയെ നാടുകടത്താനും ഉത്തരവിട്ടു.യുഎഇയിലെക്ക് സന്ദർശകവിസയിൽ വന്ന മൂന്ന് ചൈനീസ് പ്രതികൾ കഴിഞ്ഞ ഡിസംബറിൽ അൽ ബർഷയിലെ ഒരു വില്ലയിൽ അതിക്രമിച്ച് കയറി കവർച്ച നടത്തുകയായിരുന്നു. വില്ലയുടെ ഉടമയായ ഈജിപ്ഷ്യൻ സ്വദേശി പുതുവത്സരാഘോഷം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അർദ്ധരാത്രിക്ക് ശേഷം തന്റെ വില്ലയിലേക്ക് മടങ്ങിയ അദ്ദേഹം തന്റെ വീട് കവർച്ച ചെയ്തതായി കണ്ടെത്തി.

തന്റെ കിടപ്പുമുറിയിലെ രണ്ട് ബാഗുകളിൽ നിന്ന് 1.3 മില്യൺ ദിർഹം കാണാതായതായും ചില രേഖകളും 55,000 ദിർഹത്തിൽ കൂടുതൽ വിലയുള്ള വാച്ചുകളും കാണാതായെന്നും വീട് പരിശോധിച്ചപ്പോൾ ഗ്ലാസ് വാതിൽ പൊളിച്ചിരിക്കുന്നത് കണ്ട് ദുബായ് പോലീസിനെ അറിയിക്കുകയായിരുന്നെന്നും ഉടമ പറഞ്ഞു.

കവർച്ച നടത്തിയതായി സമ്മതിച്ച 58 കാരനായ പ്രതിയെ പോലീസ് അറസ്റ്റും ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേർ രക്ഷപ്പെട്ടു,
.കാർ വഴി വില്ലകളും അതിനകത്തെ ആളുകളുടെ ചലനങ്ങളും നിരീക്ഷിച്ച്‌ നിരവധി മോഷണങ്ങൾ നടത്താനാണ് താൻ യുഎഇയിലെത്തിയതെന്ന് പ്രതി പറഞ്ഞു. ദുബായിലെ മറ്റ് വില്ലകളെയും സംഘം ലക്ഷ്യമിട്ടതായി രേഖകൾ പറയുന്നു.

error: Content is protected !!