അബൂദാബി ദുബായ്

യുഎഇയിൽ 10 പേർ അടങ്ങുന്ന സംഘത്തിനോ വ്യക്തികൾക്കോ തിയറ്റർ വാടകയ്ക്കെടുത്ത് സിനിമ കാണാനാവസരം

യുഎഇയിൽ വോക്സ് സിനിമാസ് ആണ് തിയറ്റർ വാടകയ്ക്ക് എടുത്ത് സിനിമ കാണാൻ അവസരം ഒരുക്കുന്നത്. അബുദാബിയിലും ദുബായിലുമുള്ള വോക്സ് സിനിമാ തിയറ്ററുകൾ ഇങ്ങനെ വാടകയ്ക്ക് എടുക്കാം. കോവിഡ് സുരക്ഷാഭീതി മൂലം തിയറ്ററിൽനിന്ന് അകന്ന ജനങ്ങളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

അബുദാബിയിലാണ് തിയറ്റർ വാടകയ്ക്ക് എടുക്കുന്നതെങ്കിൽ 900 ദിർഹം (18,000 രൂപയിലേറെ) നൽകണം.
ദുബായിൽ 450 ദിർഹം (9000 ത്തിലേറെ) മതി. വോക്സ് സിനിമാസ് വെബ്സൈറ്റിൽ ഓൺലൈനിലൂടെ ബുക്ക് ചെയ്യാം.

വ്യക്തികൾക്കോ 10 പേർ അടങ്ങുന്ന സംഘത്തിനോ തിയറ്റർ വാടകയ്ക്കെടുക്കാം. സിനിമ കാണാൻ എത്തുന്നവർ 10 പേരിൽ കൂടാൻ പാടില്ല. തിയറ്ററിൽ തന്നെ ഇരുന്ന് ബിഗ് സ്ക്രീനിൽ ഇഷ്ടപ്പെട്ട സിനിമ വേണ്ടപ്പെട്ടവരോടൊപ്പം കാണാം. ബഹളമില്ല, സുരക്ഷിതവുമാണ്. അബുദാബി അൽമർയ ഐലൻഡിലെയും, യാസ് മാളിലെയും തിയറ്ററുകളിലും ദുബായിലെ മാൾ ഓഫ് ദ് എമിറേറ്റ്സ്, ദെയ്ര , മിർദിഫ്, നഖീൽ സിറ്റി സെന്ററുകളിലും ഈ സൗകര്യമുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടാം ; 600 599905.

error: Content is protected !!