ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 58 ലക്ഷം കവിഞ്ഞു / പുതിയതായി 86,052 പേര്‍ക്കുകൂടി കോവിഡ് രോഗബാധ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 86,052 പേര്‍ക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. അതേസമയം രാജ്യത്തെ കോവിഡ് മരണം 92,290 ആയി.

58,18,517 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 47,56,165 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,141 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 80.7 ശതമാനമായി ഉയര്‍ന്നു.

error: Content is protected !!